ഷാർജ: ഷാര്‍ജ ഹംരിയ്യ മേഖലയില്‍ വന്‍തീപ്പിടിത്തം. ഇന്ന് വൈകുന്നേരം നാലോടെയാണ് ഈ മേഖലയിലെ ഒരു പെയിന്റ് ഫാക്ടറിക്ക് തീപിടിച്ചത്.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കൂടുതല്‍ മേഖലയിലേക്ക് തീപടരുന്നതിന് മുമ്ബ് തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വൈകുന്നേരം ആറോടെ തീ പൂര്‍ണമായും നിയന്ത്രിച്ചു. എങ്കിലും പ്രദേശത്താകെ കറുത്തപുക നിറഞ്ഞിട്ടുണ്ട്. തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.