തിരുവന്തപുരം: എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിംഗ് ഇന്ന് ആരംഭിക്കും.15,16,17 തീയതികളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 7 വരെയാണ് മസ്റ്ററിംഗ് നടക്കുക. റേഷൻ കടകള്‍ക്ക് സമീപമുള്ള അംഗൻവാടികള്‍, ഗ്രന്ഥശാലകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ആധാർകാർഡുമായാണ് മസ്റ്ററിംഗ് നടത്തേണ്ടത്.
സ്ഥല സൗകര്യമുള്ള റേഷൻകടകളില്‍ അവിടെ തന്നെ മസ്റ്ററിംഗ് നടത്തുന്നതാണ്. മുൻഗണനാ വിഭാഗത്തില്‍പ്പെട്ട എല്ലാ കാർഡ് അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. ക്യാമ്പ് സംഘടിപ്പിക്കുന്ന സ്ഥലങ്ങളില്‍ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുന്നതിനും സീനിയർ സിറ്റിസണ്‍ ആയ വ്യക്തികള്‍ക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നതിനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.