മെക്സിക്കോ സിറ്റി : ഡല്‍ഹിയെ വിറപ്പിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ട ദീപക് ബോക്സര്‍ മെക്സിക്കോയില്‍ പിടിയിലായി.ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) സഹായത്തോടെ നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയില്‍ എത്തിക്കുമെന്ന് ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.കൊടും ക്രിമിനലായ ഒരാളെ ഡല്‍ഹി പൊലീസ് ഇന്ത്യക്ക് പുറത്തുവച്ച് പിടികൂടുന്നത് ഇതാദ്യമായാണ്.2022 ഓഗസ്റ്റില്‍ സ്ഥലക്കച്ചവടക്കാരനായ അമിത് ഗുപ്തയെ ഡല്‍ഹി സിവില്‍ ലൈന്‍സിലുള്ള തിരക്കേറിയ റോഡിലിട്ട് വെട്ടിക്കൊന്ന കേസില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.ഇയാളെ കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇതേ തുടര്‍ന്ന് കൊല്‍ക്കത്തയിലൂടെ ജനുവരി 29ന് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് രാജ്യം കടന്നതെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.