കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് ഇന്ന് ജയില്‍ മോചിതനാകും

കാഠ്മണ്ഡു: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ് (78) ഇന്ന് ജയില്‍ മോചിതനാകും. നേപ്പാള്‍ ജയിലില്‍ കഴിയുന്ന ശോഭരാജ് 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.20 വര്‍ഷമായിരുന്നു വിധിക്കപ്പെട്ട ശിക്ഷ. പ്രായാധിക്യം പരിഗണിച്ച്‌ ശോഭരാജിനെ വിട്ടയക്കാന്‍ ബുധനാഴ്ചയാണ് നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇന്ന് രാവിലെ ജയിലില്‍ നിന്ന് പുറത്തുറങ്ങുന്ന ശോഭരാജിനെ ഇമിഗ്രേഷന്‍ ഡിപ്പാ‌ര്‍ട്ട്മെന്റിലേക്ക് അധികൃതര്‍ കൊണ്ടുപോകുമെന്ന് കാഠ്മണ്ഡു സെന്‍ട്രല്‍ ജയില്‍ ജയിലര്‍ ഈശ്വരി പ്രസാദ് പാണ്ഡെ പറഞ്ഞു. ഫ്രഞ്ച് പൗരനായ ശോഭരാജിനെ 15 ദിവസത്തിനുള്ളില്‍ ഫ്രാന്‍സിലേക്ക് നാടുകടത്തും. ശോഭരാജിനെ ഇന്നലെ മോചിപ്പിക്കാനിരുന്നെങ്കിലും ആരോഗ്യപരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാവേണ്ടതുണ്ടായിരുന്നെന്ന് പാണ്ഡെ വ്യക്തമാക്കി. കൂടാതെ ശോഭരാജിന് താമസമൊരുക്കാന്‍ ഇമിഗ്രേഷന്‍ ഡിപ്പാ‌ര്‍ട്ട്മെന്റും സമയമാവശ്യപ്പെട്ടു. ശോഭരാജിന്റെ ഇരകളില്‍ ഭൂരിഭാഗവും ടൂറിസ്റ്റുകളായിരുന്നു. കവര്‍ച്ചയായിരുന്നു ലക്ഷ്യം. ഇയാള്‍ തായ്‌ലന്‍ഡ്, നേപ്പാള്‍, ഇന്ത്യ, മലേഷ്യ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലായി 30ലേറെ ടൂറിസ്റ്റുകളെ കൊന്നെന്ന് കരുതുന്നു. ഇതില്‍ 12 കൊലകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nine − 5 =