തിരുവനന്തപുരം :കേരള സമൂഹത്തിൽ വളരെ ആഴത്തിൽ ഉള്ള സ്വാധീനം എൻ എസ് എസിനു ഉണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. ലളിതാംബിക എൻ എസ് എസ് കരയോഗത്തിന്റെ കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ലളിതംബിക എൻ എസ് എസ് കരയോഗത്തിന്റെ പ്രവർത്തനം വളരെ മാതൃക ആണെന്ന് മന്ത്രി അറിയിച്ചു. കരയോഗം പ്രസിഡന്റ് ജെ. വിശ്വനാ ധ ൻ നായർ, സെക്രട്ടറി രമേശ് മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.എൻ എസ് എസ് തിരുവനന്തപുരം താലൂക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു.