തിരുവനന്തപുരം: ആയുര്‍വേദ കോളേജില്‍ മൂട്ടശല്യം രൂക്ഷമായതോടെ വാര്‍ഡുകള്‍ അടച്ചിട്ട് മരുന്ന് പ്രയോഗം തുടങ്ങി.മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓരോ വാര്‍ഡുകള്‍ വീതം പത്തുദിവസത്തേക്ക് അടച്ചിട്ടാണ് മരുന്ന് പ്രയോഗിക്കുന്നത്. നേരത്തെ ഒരുദിവസം മാത്രമായിരുന്നു അടച്ചിരുന്നത്. ഇതോടെ മൂട്ടയുടെ ശല്യം കുറയുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് പത്തു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്. ഫെബ്രുവരിയില്‍ രോഗികള്‍ കുറവായതിനാലാണ് ഇപ്പോള്‍ മൂട്ടയ്ക്ക് മരുന്ന് പ്രയോഗിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് സുനില്‍ വ്യക്തമാക്കി. കഴിഞ്ഞ സെപ്തംബറില്‍ മരുന്ന് പ്രയോഗിച്ചെങ്കിലും വീണ്ടും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് 10 ദിവസത്തേക്ക് അടച്ചിടുന്നത്. ഇതനുസരിച്ച് രോഗികളുടെചികിത്സയും അഡ്മിഷനും ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് ജനറല്‍ വാര്‍ഡുള്ള ആശുപത്രിയില്‍ മൂന്നെണ്ണം മരുന്ന് പ്രയോഗിച്ച് അടച്ചിട്ട ശേഷം വീണ്ടും തുറന്നു. രണ്ടെണ്ണമാണ് അടച്ചിരിക്കുന്നത്. ഈ ആഴ്ചയോടെ മരുന്ന് പ്രയോഗം പൂര്‍ത്തിയാക്കി എല്ലാ വാര്‍ഡുകളും സജ്ജമാക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമം.