ഗാന്ധിനഗര്‍ : നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. ചംഗ ആനന്ദ് ജില്ലയിലെ ചരോട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്.തിങ്കളാഴ്ച രാത്രിയോടെയാണ് ദിവ്യ ഭാഭോര്‍(20)നെ കെകെ ഗേള്‍സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഗുജറാത്ത് പോലീസ് അറിയിച്ചു. സൈനികന്‍ കൂടിയായ പ്രതിശ്രുത വരനുമായുണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് ദിവ്യ മരിച്ചതെന്നാണ് സഹപാഠികള്‍ പറയുന്നതെന്നും അന്വേഷണസംഘം പറഞ്ഞു.തിങ്കളാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് സഹപാഠി മടങ്ങിയെത്തിയപ്പോള്‍ ഹോസ്റ്റല്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണില്‍ നിരവധി തവണ വിളിച്ചിട്ടുംദിവ്യ വാതില്‍ തുറന്നില്ല. അരമണിക്കൂറിന് ശേഷം, ഹോസ്റ്റല്‍ വാര്‍ഡന്‍ എത്തി മുറി ചവിട്ടി തുറന്നപ്പോഴാണ് ദിവ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രതിശ്രുത വരനുമായി വഴക്കുണ്ടായ വിവരം ദിവ്യ സഹപാഠിയോട് പറഞ്ഞതായി പോലീസ് അറിയിച്ചു. നാല് മാസം മുന്‍പും ദിവ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത്.