ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കിഴക്കൻ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം.പൂട്ടിയിട്ട മുറിയ്‌ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വാതില്‍പൊളിച്ച് അകത്ത് കടന്ന പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം.
പെണ്‍കുട്ടിയുടെ കയ്യില്‍ ഡ്രിപ്പ് ഇട്ടിരുന്നു. കൂടാതെ രണ്ട് ഡ്രിപ്പുകള്‍ സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് മൃതദേഹം ലാല്‍ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റി.
പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തേയും മരണവിവരം അറിയിച്ചു. വിശദമായ അന്വേഷണത്തിനായി പൊലീസ് പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തു.