നൂറുൽ ഇസ്‌ലാം സർവ്വകലാശാല ആറാമത് എ.പി.ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി ഡോ. എൻ.കലൈസെൽവിയ്ക്ക്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാല ആറാമത് എ.പി.ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി
ഡോ. എൻ.കലൈസെൽവിയ്ക്ക് . ജൂലൈ 27 രാവിലെ 10.30 ന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും.കർമ്മ മണ്ഡലങ്ങളിലെ അനിതരസാധാരണമായ മികവ് പുലർത്തുകയും അതുല്യമായ നേട്ടങ്ങൾകൊണ്ട് രാജ്യത്തിന്റെ യശസ്സ് വർധിപ്പിക്കുകയും ചെയ്‌ത പ്രതിഭകളെ ആദരിക്കുവാൻ നൂറുൽ ഇസ്ലാം സർവകലാശാലയും , നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയിരിക്കുന്ന എ പി ജെ അവാർഡ് സി.എസ്.ഐ.ആർ ആദ്യ വനിതാ മേധാവി
ഡോ. എൻ.കലൈസെൽവിയ്ക്ക് .ദേശീയ ശാസ്ത്ര, വാണിജ്യ ഗവേഷണ കൗണ്‍സിലിൻറെ (സി.എസ്.ഐ. ആര്‍) ചരിത്രത്തിലാദ്യമായള്ള ഒരു വനിതയെ മേധാവിയാണ് ഡോ.എൻ.കലൈസെൽവി.
25 വര്‍ഷത്തെ ഗവേഷക നൈപുണ്യവുമായാണ് ഇവര്‍ ഈ പദവിയിലെത്തുന്നത്.
രാജ്യത്തെ 38 പരിശോധനാ കേന്ദ്രങ്ങളുടെയും 4,500 ലേറെ ശാസ്ത്രജ്ഞരുടെയും മേധാവിയായാണ് ഡോ. എൻ കലൈസെല്‍വി.
തിരുനെല്‍വേലി ജില്ലയിലെ അമ്പാസമുദ്രത്തിലാണ് കലൈസെല്‍വി ജനിച്ചത്. സാധാരണ തമിഴ് സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. ചിദംബരത്തെ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 2019 ഫെബ്രുവരിയില്‍ കരയ്ക്കുടിയിലെ സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ മേധാവിയായി നിയമിച്ചു. ആദ്യമായാണ് ഈ പദവിയില്‍ ഒരു വനിത സി.എസ്‌.ഐ.ആറിന്റെ തലപ്പത്തേക്ക് എത്തുന്നതും. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven − 9 =