തിരുവനന്തപുരം:- ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പ്രേക്ഷകരെ വിസ്മയ പ്പെടുത്തിയ മെന്റ് ലിസ്റ്റ് ‘ ആദി ‘തലസ്ഥാന നഗരിയിൽ. തിരുവനന്തപുരത്തെ ആസ്വാദകർക്ക് വേറിട്ട ദൃശ്യാനുഭവം ഒരുക്കുക എന്ന ലക്ഷ്യവുമായി ഒക്ടോബർ ഒന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6. 30ന് സൗത്ത് പാർക്കിൽ വച്ചാണ് ഇൻസോംനിയ എന്ന ഷോ അരങ്ങേറുന്നത്. കേരളത്തിൽ പല ജില്ലകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുരത്ത് ആദ്യമായി ആണ് മെന്റ് ലിസ്റ്റ്ആദി ഒരു പബ്ലിക് ഷോ നടത്തുന്നത്. വയലിനിസ്റ്റ് ബാലഭാസ്ക്കർന്റെ ഓർമ്മ ദിവസമാണ് ഒക്ടോബർ 2.അദ്ദേഹത്തിനുള്ള ആദരവ് കൂടിയാണ് ഈ ഷോ. മെന്റ് ലിസ്റ്റ് ആദിക്കൊപ്പം ഷാഡോ ആർട്ട് കലാകാരൻ പ്രഹ്ലാദ് ആചാര്യയുടെ പ്രകടനവും ഷോയിൽ ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് 9846980666 എന്ന നമ്പറിൽ ബന്ധപ്പെടുക.