ഓംനി CNG വാൻ കത്തി. വൻദുരന്തം ഒഴിവായതു ഫയർ and റെസ്ക്യൂ ന്റെ സമയോചിത ഇടപെടൽ മൂലം….

പേരൂർക്കട നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്ന ഓംനി CNG വാനിൽ തീ ഉയരുന്നത് കണ്ടു പേടിച്ചു ഡ്രൈവർ ജോർജ് വർഗീസ് വണ്ടിയിൽ നിന്നും എടുത്ത് ചാടി… നിയന്ത്രണം വിട്ട വാഹനം ഡിവൈഡർ ചാടിക്കടന്നു വലതു സൈഡിലേക്ക് ഉരുണ്ടുപോയി. കണ്ടുനിന്ന നാട്ടുകാർ കട്ടകളും കല്ലും ഉപയോഗിച്ച് വാഹനം നിർത്തി. സംഭവം അറിഞ്ഞു തിരുവനന്തപുരം ഫയർ and റസ്ക്യൂ സ്ഥലത്തേക്ക് കുതിച്ചെത്തുമ്പോൾ വാഹനം ആളിക്കാത്തൻ തുടങ്ങി. ഓംനി വാഹനം CNG ആണെന്ന് മനസ്സിലാക്കിയ സേന ഉടൻതന്നെ തീ ജലം പമ്പ് ചെയ്തു കെടുത്തുകയും cng ലീക് പരിഹരിക്കുകയും ചെയ്തു. സമയോചിതമായി ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായതു.
രാവിലെ 7.55 നായതുകൊണ്ട് വലിയ തിരക്ക് ഇല്ലാത്തതിനാലും അപകടത്തിന്റെ തീവ്രത കുറഞ്ഞു.
KL01AM 252 എന്ന ഓംനി വാഹനമാണ് കത്തിയത്, (ഓണർ, ജോർജ് വര്ഗീസ്, KLRA 82p മാമ്പയക്കുന്ന്‌, മണികണ്ടശ്വരം ).

അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഗ്രേഡ് asto ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ സേനങ്ങാങ്ങളായ പ്രദോഷ് sv,അരുൺ RL,വിനോദ് v നായർ, നൂറുദ്ധീൻ,വിജിൻ, ഷൈജു എന്നിവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 4 =