തിരുവനന്തപുരം : നവരാത്രി ഉത്സവം ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു ആദ്യമായി ജയകേസരി സെപ്റ്റംബർ 21ന് വളരെ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ച വാർത്തയിൽ സർക്കാർ നടപടി സ്വീകരിച്ചു. നവരാത്രി ഉത്സവത്തിന്റെ പ്രാധാന്യം പരിശോധിച്ചു സർക്കാർ നവരാത്രി ഉത്സവത്തെ ടൂറിസം കലണ്ടറിൽ ഉൾപെടുത്തി ക്കൊണ്ട് ഉത്തരവിറക്കി. മാധ്യമ മേഖലയിൽ ജയകേസരി അതീവ പ്രാധാന്യം ഉള്ള എല്ലാവിഷയങ്ങളിലും വാർത്തകൾ പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കുന്നതിൽ മുഖ്യധാര മാധ്യമങ്ങളെക്കാൾ ഏറെ മുന്നിൽ ആയിരിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. സർക്കാരിന് അഭിവാദ്യങ്ങൾ.