അങ്കോള: മണ്ണിടിച്ചിലില്‍ ഗംഗാവലിപ്പുഴയില്‍ ആഴ്‌ന്നുപോയ മലയാളി ഡ്രൈവർ അർജുന്റെ മൃതദേഹം ലോറിയിൽ കണ്ടെത്തി.
അർജുനെ കാണാതായതിന്റെ 72ആം ദിവസമാണ് ലോറിയുടെ അവശിഷ്‌ടം കണ്ടെടുക്കാൻ കഴിഞ്ഞത്. ഡ്രഡ്‌ജർ ഉപയോഗിച്ചാണ് ലോഹഭാഗം കരയിലേക്ക് അടുപ്പിച്ചത്.
ലോറിയുടെ ക്യാബിനാണ് ഗംഗാവലിപ്പുഴയില്‍ നിന്ന് പുറത്തെടുത്തത്. കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹ ഭാഗം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ഈ സമയത്ത് കണ്ണീരോടെ സാക്ഷിയായി സഹോദരി ഭര്‍ത്താവ് ജിതിനും ദൗത്യ സ്ഥലത്ത് ഉണ്ടായിരുന്നു.