കോഴിക്കോട്: ഇത്തവണ ഓണം ബംബർ ഒന്നാം സമ്മാനത്തിനർഹനായത് കോയമ്പത്തൂർ സ്വദേശി നടരാജൻ. കോയമ്പത്തൂർ അന്നൂർ സ്വദേശിയാണ് നടരാജൻ. കോഴിക്കോട് ബാവ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിലെ സബ്ഏജൻസിയിൽ നിന്നാണ് നടരാജൻ ടിക്കറ്റെടുത്തത്. നടരാജൻ 10 ടിക്കറ്റുകളെടുത്തതായാണ് ഏജൻസി വ്യക്തമാക്കുന്നത്. നാല് ദിവസം മുമ്പാണ് നടരാജൻ ടിക്കറ്റെടുത്തത്. ടിക്റ്റ് വിറ്റ വാളയാർ ഡാം പരിസരത്ത് പടക്കം പൊട്ടിച്ചും നാസിക് ഡോൾ കൊട്ടിയും ജനങ്ങൾ ആഘോഷത്തിലാണ്.
കോഴിക്കോട് ജില്ലയിലെ ബാവ ലോട്ടറീസിൽ നിന്ന് വാങ്ങി പാലക്കാട് സബ്ഏജൻസിയിൽ വിറ്റ TE 230662 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.കോഴിക്കോട് ബാവ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് നടരാജന് സമ്മാനമായി ലഭിക്കുക.TH305041, TL894358, TC708749, TA781521, TD166207, TB398415, TB127095, TC320948,TB515087, TJ410906, TC946082, TE421674, TC287627, TE220042, TC151097, TG381795, TH314711, TG496751, TB617215 എന്നീ നമ്പുറുകൾക്കാണ് രണ്ടാം സമ്മാനം.ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്തവണ ഓണം ബംബറിന്റേത്. റെക്കോഡ് ടിക്കറ്റ് വിൽപനയും ഇത്തവണ നടന്നിരുന്നു. 500 രൂപയായിരുന്നു ടിക്കറ്റ് വില. ആകെ 85 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ഇന്ന് രാവിലെ 10 വരെ ഏജൻസികൾക്ക് ടിക്കറ്റുകൾ നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയും റെക്കോർഡ് വിൽപന നടന്നിട്ടുണ്ട്.രാവിലെ 10 മണി വരെ 75 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. 67 ലക്ഷത്തിലധികം ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റിരുന്നത്.പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നിട്ടുള്ളത്.11.70 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്.