തിരുവനന്തപുരം:ഓണാഘോഷ പരിപാടികൾ നടത്തിയ സെൻട്രൽ സ്റ്റേഡിയം ഉഴുതു മറിച്ച നിലയിൽ. നിരവധി സ്പോർട്ട് സ് താരങ്ങളും ഉദ്യോഗാർത്ഥികളും പരിശീലനം നടത്തുന്ന സ്റ്റേഡിയമാണ് ഈ അവസ്ഥയിലെത്തിയത്. പരിശീലനത്തിനായി ദിവസവും രാവിലെയെത്തുന്നവരെ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. സ്‌റ്റേഡിയത്തിന്റെ ട്രാക്കിലൂടെ വാഹനങ്ങൾ ഓടിച്ച് മണ്ണിളകിയത് ഇപ്പോൾ വെയിലേറ്റ് ഉറച്ചതോടെ നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. പരിശീലനത്തിനെത്തുന്നവർ മറ്റു മാർഗങ്ങളില്ലാതെ വിദൂര സ്ഥലങ്ങളിലുള്ള ആളൊഴിഞ്ഞ പുരയിടങ്ങളെയും മൈതാനങ്ങളെയുമാണ് ആശ്രയിക്കുന്നത്. എത്രയും വേഗം സ്‌റ്റേഡിയത്തിന്റെ ദുരവസ്ഥ പരിഹരിച്ച് പൂർവസ്ഥിതിയിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.