നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ വൻ സ്വര്‍ണവേട്ട. അനധികൃതമായി സ്വര്‍ണം കടത്താൻ ശ്രമിച്ച ഏഴ് സ്ത്രീകളാണ് കസ്റ്റംസിന്‍റെ പിടിയിലായത്.
ആകെ 2443.60 ഗ്രാം സ്വര്‍ണമാണ് ഏഴ് യാത്രക്കാരില്‍ നിന്നായി പിടിച്ചെടുത്തിട്ടുള്ളത്. ഇതിന് 1.24 കോടിയോളം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. കൊച്ചി വിമാനത്താവളത്തില്‍ ആദ്യമായിട്ടാണ് ഒരു ദിവസം ഏഴ് സ്ത്രീകള്‍ സ്വര്‍ണ കള്ളക്കടത്തിന് പിടിയിലാകുന്നത്. ദുബായില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായാണ് ഇവര്‍ എത്തിയത്.
ഇന്നലെ പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ അഞ്ച് സ്ത്രീകളാണ് ആദ്യം പിടിയിലായത്.79,82,572 രൂപ വില വരുന്ന 1570 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 6.50 ന് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരിയും സ്വര്‍ണം കടത്താൻ ശ്രമിക്കുന്നതിനിടെ കസ്റ്റംസിന്‍റെ പിടിയിലായി. 28,24,914 രൂപ വില വരുന്ന 555.85 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.