കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ പിടിയിൽ

കൊല്ലം: കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. തഴുത്തല സ്വദേശി ഷിജാസിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എട്ടംഗ സംഘം കശുവണ്ടി ഫാക്ടറിയില്‍ ആക്രമണം നടത്തിയത്.അയത്തില്‍ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്‌എന്‍ കാഷ്യു ഫാക്ടറിയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ എട്ടുപേര്‍ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മേശകളും ജനാലകളും സിസിടിവി ക്യാമറകളും അടിച്ചു തകര്‍ത്തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഫാക്ടറിയിലുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസും പ്രതികളുമായും തര്‍ക്കമുണ്ടായി.പ്രദേശത്തുള്ള ചിലര്‍ ഏറെനാളായി കശുവണ്ടി ഫാക്ടറി തൊഴിലാളികളെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു പതിവാണെന്നാണ് സ്ഥാപന ഉടമ പറയുന്നത്. സംഭവത്തിന് പിന്നാലെ അക്രമികള്‍ പൊലീസിനെ വെട്ടിച്ച്‌ കടന്നു കളയുകയായിരുന്നു. എട്ടംഗ സംഘത്തില്‍പ്പെട്ട തഴുത്തല സ്വദേശി ഷിജാസിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight + fifteen =