മധ്യപ്രദേശ് : മധ്യപ്രദേശില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്‍ഡോര്‍ ജില്ലയിലെ ഇന്‍ഡോര്‍-ഖാണ്ട്വാ റോഡിലാണ് അപകടം സംഭവിച്ചത്.ബസ് യാത്രികനായ രാഹുല്‍(25) ആണ് മരിച്ചത്. പരിക്കേറ്റവരില്‍ നാലുപേരുടെ ആരോഗ്യനില അതീവഗുരുതരമാണ്. അമിത വേഗതയിലെത്തിയ ഒരു ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ എതിര്‍ദിശയില്‍ നിന്നെത്തിയ ബസില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഖേദം രേഖപ്പെടുത്തി.