ഹരിപ്പാട്: ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. യുപി സ്വദേശിയും ക്ളീനറുമായ സോഹന്‍ (17)ആണ് പരിക്കേറ്റത്.ദേശീയ പാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുന്നില്‍ പോയ ടാങ്കര്‍ ലോറിയുടെ പിന്നില്‍ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. രണ്ടു കാലിനും പരിക്കേറ്റ സോഹനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍പ്പെട്ട ചരക്ക് ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഏവിയേഷന്‍ ഫ്യൂവല്‍ കൊണ്ടുപോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് ചെറിയ ലീക്ക് ഉണ്ടായെങ്കിലും എം സീല്‍ ഉപയോഗിച്ച് അത് പരിഹരിച്ചു. അതേസമയം, സ്കൂട്ടര്‍ റോഡരികിലെ ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. സ്കൂട്ടര്‍ യാത്രക്കാരായ കാപ്പില്‍മേക്ക് കാര്‍ത്തികയില്‍ അരുണ്‍ (27),കാപ്പില്‍മേക്ക് സ്വദേശി അഖില്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രി 11-ന് കാപ്പില്‍ സഹകരണ ബാങ്കിനു സമീപത്താണ് അപകടമുണ്ടായത്. സ്കൂട്ടര്‍ ട്രാന്‍സ്ഫോര്‍മറിന്റെ സുരക്ഷാവേലി തകര്‍ത്ത് അകത്തുകയറി. സ്കൂട്ടറില്‍ യാത്രചെയ്തവര്‍ റോഡിലേക്കു തെറിച്ചു വീണു. അഖിലിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും അരുണിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാക്കാഴം റെയില്‍വെ മേല്‍പ്പാലത്തിലുണ്ടായ അപകടത്തിന്‍റെ ഞെട്ടലില്‍ തന്നെയാണ് ജില്ലയിപ്പോഴും.ഒരു അപകടമെങ്കിലും ഇവിടെ സംഭവിക്കാത്ത ദിവസങ്ങളില്ല. മേല്‍പ്പാലത്തിലെ കുഴികള്‍ തന്നെയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. എത്ര അറ്റകുറ്റപ്പണി നടത്തിയാലും ദിവസങ്ങള്‍ കഴിയുമ്ബോള്‍ വീണ്ടും വലുതാകുന്ന കുഴികളില്‍ വീണ് നിരവധി ജീവനുകളാണ് പൊലിയുന്നത്.