കടുത്തുരുത്തി: മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്ബ് ഭാഗത്തേക്കു പോവുകയായിരുന്ന പിക്കപ്പ് വാനും എതിര്‍ദിശയില്‍ നിന്നെത്തിയ ഐഷര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ കിടങ്ങൂര്‍ കോട്ടേക്കുന്നേല്‍ എം.ജി. സജിമോന് (55) ആണ് അപകടത്തില്‍ പരിക്കേറ്റത്.ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ഓടെ കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനു സമീപമാണ് അപകടം. പിന്നിലുണ്ടായിരുന്ന കാര്‍ പിക്കപ്പിന്‍റെ പുറകിലിടിച്ചതോടെ കൂട്ടയിടിയായി മാറുകയായിരുന്നു. റോഡില്‍ കിടന്ന കാറും പിക്കപ്പും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു റോഡില്‍നിന്നു മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഐഷര്‍ ലോറിയുടെ ബ്രേക്ക് ജാമായതോടെ റോഡില്‍ നിന്നു മാറ്റാനായില്ല. കൂട്ടിയിടിച്ച വാഹനങ്ങള്‍ റോഡിലകപ്പെട്ടതോടെ ഏറ്റുമാനൂര്‍ -വൈക്കം റോഡില്‍ അരമണിക്കൂറിലേറേ വാഹനഗതാഗതം തടസപ്പെട്ടു.തുടര്‍ന്ന്, ജെസിബി എത്തിച്ചാണ് ലോറി റോഡില്‍നിന്നും തള്ളി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇയാളെ മുട്ടുചിറ എച്ച്‌ജിഎം ആശുപത്രയില്‍ പ്രവേശിപ്പിച്ചു .