അടൂര്‍: വീടുകയറി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കുറുമ്പകര ശ്യാം രാജഭവനില്‍ രാജന്‍ മകന്‍ ശ്യാംരാജ് (35) ആണ് അറസ്റ്റിലായത്. പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി ആക്രമണം നടത്തി സുജാതയെ എന്ന സ്ത്രീയെ കൊലെ പ്പെടുത്തുകയായിരുന്നു.നേരത്തെ അറസ്റ്റിലായ 11 പേരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് ശ്യാംരാജിന്റെ അറസ്റ്റ് .വീട് മുഴുവനും തല്ലിതകര്‍ക്കുകയും, വീട്ടുപകരണങ്ങള്‍ നശിപ്പിച്ച് വീടിന് മുന്‍പിലുള്ള കിണറ്റിലിടുകയും വീട്ടിലെ വളര്‍ത്തുനായയെയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.