രാജസ്ഥാൻ :രാജസ്ഥാനില്‍ മലിന ജലം കുടിച്ച് ഒരാള്‍ മരിച്ചു. 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരൗരി ജില്ലയിലാണ് സംഭവം. ഡിസംബര്‍ 3 മുതല്‍ ബഡാപദ, കസൈബദ, ഷാഗഞ്ച്, ബയാനിയ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള 86 പേരെ മലിന ജലം കുടിച്ച് ഛര്‍ദ്ദിയും വയറിളക്കവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ കാരണത്താല്‍ ശിശു വാര്‍ഡില്‍ 48 കുട്ടികളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടു വരെ ആകെ 86 പേര്‍ ആശുപത്രി വാര്‍ഡില്‍ എത്തി. ഇതില്‍ 54 പേര്‍ ഡിസ്ചാര്‍ജ് ചെയ്തു. 32 പേര്‍ ചികിത്സയിലാണ്.