മലപ്പുറം: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ കോടൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി (62) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്.
മലപ്പുറത്ത് നിന്നും പൊന്‍മള ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ചുവീണു. ഓടിക്കൂടിയ ആളുകള്‍ ഉടന്‍തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.ഇടറോഡില്‍ നിന്നും മറ്റൊരു കാര്‍ റോഡിലേക്ക് ഇറങ്ങിവരുന്നത് കണ്ടപ്പോള്‍ ബ്രേക്ക് ചെയ്തതാകാം ഓട്ടോയുടെ നിയന്ത്രണം നഷ്ടമാകാന്‍ കാരണമെന്നാണ് നിഗമനം.