കോന്നി: വനത്തിനുള്ളില്‍ പുഴയില്‍ മീൻ പിടിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് ഏഴാംതല നെടുമനാല്‍ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്.ബുധനാഴ്ച രാത്രി ഏഴരയോടെ റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാല്‍ വനമേഖലയിലാണ് സംഭവം നടന്നത്.