ചിങ്ങവനം: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുറിച്ചി റെയില്‍വേ ക്രോസിന് സമീപം വാലുപറമ്പിൽ വീട്ടില്‍ സുജില്‍ ദേവ് (36) ആണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.സുജില്‍ റോഡിലേക്ക് മതില്‍ ഇറക്കി കെട്ടിയത് അയല്‍വാസിയായ രവി ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കമ്ബിവടി ഉപയോഗിച്ച് സുജില്‍ രവിയെ അടിക്കുകയുമായിരുന്നു..പരാതിയെ തുടര്‍ന്ന് ചിങ്ങവനം പൊലീസ് കേസെടുത്തു. ചിങ്ങവനം സ്റ്റേഷന്‍ എസ്.എച്ച്.ഒ ടി.ആര്‍ ജിജു, സി.പി.ഒമാരായ എസ്.സതീഷ്, സലിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്