തിരുവനന്തപുരം : സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു. അനുദിനം കുതിക്കുന്ന വില കണ്ട് മൂക്കത്തു വിരല്‍വെക്കുകയാണ് കച്ചവടക്കാരും ജനങ്ങളും.80 രൂപയുണ്ടായിരുന്ന ഒരു കിലോ ചെറിയ ഉള്ളിക്കു ഇന്നലെ 120 രൂപ വിലയെത്തി. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ രീതിയില്‍ ഉള്ളി വില കുതിക്കുകയാണ്. അതേസമയം ഒരാഴ്ച കൊണ്ട് നീരുള്ളി(സവാള) വില ഇരട്ടിയിലേറെയായി ഉയര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച 32 രൂപയുണ്ടായിരുന്ന ഒരു കിലോ നീരുള്ളിക്കു 68-70 രൂപയാണ് ഇന്നലത്തെ വില. ഓരോ ദിവസവും പത്ത് രൂപയോളമാണ് സവാളയ്ക്ക് വര്‍ധിക്കുന്നത്.ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്ന് എത്തി നില്‍ക്കുമെന്ന് ഒരു സൂചനയും വിപണി നല്‍കുന്നില്ല. പഴയ പോലെ സെഞ്ച്വറി കടക്കുമോ എന്ന ആശങ്കയാണ് ഉപഭോക്താക്കള്‍ക്ക്.