കൊച്ചി: കഞ്ചാവും, ഹാഷിഷ് ഓയിലുമായി ഓണ്‍ലൈൻ ഫുഡ് ഡെലിവറി ജീവനക്കാരൻ പിടിയില്‍. 31 വയസ്സുള്ള ദില്‍ജിത്ത് പന്തായി എന്ന യുവാവാണ് അറസ്റ്റിലായത്.സൗത്ത് ഗോവിയിലാണ് വീട്.പുലർച്ചെ പാടിവട്ടത്ത് സംശയകരമായി കണ്ട പ്രതിയെ പാലാരിവട്ടം ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയും പ്രതിയുടെ കൈയില്‍ നിന്നും 29.30 ഗ്രാം കഞ്ചാവും 8.06 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുക്കുകയും കേസ് രജിസ്റ്റർ ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്തതില്‍ പ്രതി താമസിക്കുന്ന കളമശേരി കുസാറ്റിന് സമീപം പൈപ്പ് ലൈൻ റോഡിലുള്ള ഉസ്മാൻ ഹോസ്റ്റല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന 770 ഗ്രാം ഗഞ്ചാവും 64.78 ഗ്രാം ഹാഷിഷ് ഓയിലും കൂടി കണ്ടെത്തുകയായിരുന്നു.