( അജിത് കുമാർ ഡി )
തിരുവനന്തപുരം :- ചരിത്രപ്രസിദ്ധമായ പൂജവെയ്പിനായുള്ള നവരാത്രി ഉത്സവ പൂജകൾ കായുള്ള വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ശ്രീ പദ്മനാഭ ക്ഷേത്രം തിരുമുറ്റത്ത് എത്തുന്നതിന് ഇനി മൂന്നു ദിവസങ്ങൾ മാത്രം. പത്മതീർത്ഥക്കുളവും, പരിസരപ്രദേശങ്ങളും പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യകൂമ്പാരത്തിൽ പിടിയിൽ അമർന്ന് ഇരിക്കുകയാണ്. ഓൺ ആഘോഷത്തിമിർപ്പിനിടെ യിൽ കിഴക്കേകോട്ടയിലും, ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര പരിസരപ്രദേശങ്ങളിലും വഴി വാണിഭക്കാരുടെ പിടിയിലായിരുന്നു ഒരു മാസക്കാലം. ഈ അവസരങ്ങളിൽ നഗരസഭ പ്ലാസ്റ്റിക് നിരോധനം ഉൾപ്പെടെ കർശനമായി നടപ്പിലാക്കിയിരുന്ന അവസരത്തിലാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരപ്രദേശങ്ങളിലും വിശുദ്ധമായ പത്മതീർത്ഥക്കുളത്തിലും ഇന്ന് കാണുന്ന പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരം വലിച്ചെറിഞ്ഞ നിലയിലും, ഉപേക്ഷിക്കപ്പെട്ട നിലയിലും ഇന്ന് കാണുന്നത്. പരിശുദ്ധമായ പത്മതീർത്ഥ കുളത്തിലാണ് 25ന് നവരാത്രി വിഗ്രഹങ്ങളുടെ ആറാട്ട് ശുദ്ധ പൂജകൾ നടക്കുന്നത്. ഈ കുളത്തിലാണ് പ്ലാസ്റ്റിക് ഷീറ്റുകൾ അടക്കമുള്ള മാലിന്യങ്ങൾ, ചപ്പുചവറുകൾ കൊണ്ടിട്ട് അശുദ്ധമാക്കി ഇരിക്കുന്നത് . കിഴക്കേ നടക്കു സമീപവും, പത്മതീർത്ഥക്കുളത്തിനകത്തുള്ള കൽ മണ്ഡപത്തിലും, ഒരുവശത്ത് തെറ്റി തുടങ്ങിയ പൂജാപുഷ്പങ്ങൾ വളർത്തി പരിപാലിക്കുന്ന സ്ഥലങ്ങലെല്ലാം തന്നെ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരവും, മറ്റ് മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നത്. നഗരസഭ അധികൃതർ ഉൾപ്പെടെയുള്ളവർ എക്കാലത്തും ഈ പ്രദേശങ്ങൾ ഒരുപോലെ വൃത്തിയായി സംരക്ഷിച്ചിരുന്ന സ്ഥലമാണ് ഇന്നത്തെ അവസ്ഥയിലേക്ക് മാറ്റ പ്പെട്ടിരിക്കുന്നത്. വളരെ പ്രാധാന്യമുള്ള പൂജാ മഹോത്സവം ആഗതമായിരിക്കുന്നു സാഹചര്യത്തിൽ ഈ മാലിന്യകൂമ്പാരവും, പത്മതീർത്ഥ കുളവും ശുചീകരിച്ച് മാലിന്യം നീക്കുന്നതിനുള്ള അടിയന്തര നടപടികൾ കൊട്ടാര അധികൃതർ, നഗരസഭ മറ്റ് വിഭാഗങ്ങൾ ചെയ്യണമെന്ന് അറിയിക്കുകയാണ് .