തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സിപിഎമ്മിലെ വീതംവെപ്പിലെ തര്‍ക്കം മൂലമാണ് കോര്‍പറേഷനിലെ കത്ത് പുറത്ത് വന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കേരളത്തില്‍ സമാന്തര റിക്രൂട്ടിങ് സംവിധാനമാണ് സിപിഎം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.എന്നാല്‍ കോര്‍പറേഷനില്‍ പിന്‍വാതില്‍ നിയമനമെന്ന ആരോപണം മന്ത്രി എം ബി രാജേഷ് തള്ളി. ഇല്ലാത്ത കത്തിനെ കുറിച്ചാണ് പ്രതിപക്ഷം വിവാദം ഉണ്ടാക്കുന്നതെന്ന് പറഞ്ഞ മന്ത്രി യു.ഡി.എഫ് കാലത്തെ ശിപാര്‍ശ കത്തുകള്‍ നിയമസഭയില്‍ വായിച്ചു.