ഓർബിറ്റ് എന്ന സംഘടന മഹത്തായ ആശയം ഉള്ള പ്രസ്ഥാനം -പി എസ്‌ ശ്രീധരൻ പിള്ള

തിരുവനന്തപുരം :- ഓർബിറ്റ് എന്ന സംഘടന മഹത്തായ ആശയം ഉള്ള ഒരു പ്ര സ്ഥാനം ആണെന്ന് ഗോവ ഗവർണർ പി എസ്‌ ശ്രീധരൻ പിള്ള. തിരുവനന്തപുരത്തു ഓർബിറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു ഓൺലൈൻ വഴി സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇവരുടെ ഉദ്യമങ്ങൾ രാജ്യത്തെ പുരോഗതിയെ എത്തിക്കാൻ സഹായക കരമാകും എന്ന് അദ്ദേഹം കൂട്ടി ചേർത്തു. ഭാരതം ലോക വ്യാപാരമേഖലയിൽ പ്രാധാന്യം ഉള്ള പങ്കു വഹിച്ചിട്ടുണ്ട്. രാജ്യത്തെ ബാങ്കിംഗ് മേഖല വളരെ സുരക്ഷിതം ആണ്. പ്രത്യാശയും, പ്രതീക്ഷയും ഉളവാക്കുന്ന ഒന്നാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഓർബിറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എസ്‌ ബി ഐ കേരള സർക്കിൾ സി ജി എം എ. ഭൂവനേ ശ്വരി, കാനറാ ബാങ്ക് ജി എം കെ എസ്‌ പ്രദീപ്, പ്രസിഡന്റ്‌ എം ദേവി പ്രസാദ്, കെ എം വർഗീസ്, എ ആർ എൻ നമ്പൂതിരി, എസ്‌. ശങ്കര നാരായണൻ തുടങ്ങിയവർ കൂട്ടായി ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ചടങ്ങിൽ ഓർബിറ്റ് ഏർപ്പെടുത്തിയ സ്കോളർ ഷിപ്പുകളുടെ വിതരണം ചെയ്തു. സിൽവർ ജൂബിലി സുവനീർ പ്രകാശനം ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 − 3 =