മയക്കുമരുന്നിനും അതിക്രമങ്ങൾക്കുമെതിരെ ബോധവൽക്കരണ ക്ലാസൊരുക്കി പൂന്തുറ പോലീസ്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും ലഹരിക്കെതിരെയുമാണ് ബോധവൽക്കരണ ക്ലാസ് പൂന്തുറ ജനമൈത്രി പോലീസ് നടത്തിയത്. മുട്ടത്തറ വടുവൊത്ത് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ ശംഖുമുഖം അസിസ്റ്റൻ്റ് കമ്മീഷ്ണർ ഡി. കെ. പൃഥിരാജ് ഉദ്ഘാടനം ചെയ്ത് ക്ലാസെടുത്തു.സർക്കിൾ ഇൻസ്‌പെക്ടർ ജെ.പ്രദീപ് അഷ്യക്ഷനായി. എസ്.സി.എസ്.ടി മോണിറ്ററിംഗ് സെൽ കോർഡിനേറ്റർ വടുവൊത്ത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. ജനമൈത്രി സി. ആർ. ഒ എസ്.ഐ സുധീർ, എസ്.എൻ.ഡി.പി ശാഖാ പ്രസിഡൻ്റ് എൻ.വിശ്വനാഥൻ, നിർഭയ വോളണ്ടിയർ ശ്രീലത, ജനമൈത്രി സമിതി കോർഡിനേറ്റർ ജോണി ,വടുവൊത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് വി.എസ്.സതീശൻ, വടുവൊത്ത് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എസ്.വി സജു എന്നിവർ പങ്കെടുത്തു.നിരവധി വിദ്യാർത്ഥികളും സ്ത്രീകളും പങ്കെടുത്തത് ശ്രദ്ധേയമായി.