ത്യശൂര്‍: ധനവ്യവസായ ബാങ്കേഴ്‌സ്, ധനവ്യവസായ സ്‌ഥാപനം എന്നീ പേരുകളില്‍ നിക്ഷേപ സ്‌ഥാപനം നടത്തി കോടികള്‍ തട്ടിച്ച പ്രതി തൃശൂര്‍ വടൂക്കര പാണഞ്ചേരി വീട്ടില്‍ ജോയ് ഡി.പാണഞ്ചേരി (66)യെ അറസ്‌റ്റു ചെയ്‌തു. ആദ്യ കണക്കുകള്‍ അനുസരിച്ച് 25 കോടി രൂപയുടെ നഷ്‌ടമാണു നിക്ഷേപകര്‍ക്കുണ്ടായത്. കൂട്ടു പ്രതികളായ ജോയിയുടെ ഭാര്യ റാണി ജോയിയും (60) ഡയറക്‌ടര്‍മാരായ മക്കളും കീഴടങ്ങിയിട്ടില്ല.
കാലാവധിക്കുശേഷം നിക്ഷേപതുകയും വാഗ്‌ദാനം ചെയ്‌ത പലിശയും ലഭിക്കാതായപ്പോള്‍ നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ ടൗണ്‍ ഈസ്‌റ്റ് പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇവര്‍ മുങ്ങിയിരുന്നു. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതി സമര്‍പ്പിച്ചു. കഴിഞ്ഞ ഡിസംബറില്‍ സ്‌ഥാപനം പൂട്ടിയതോടെ നിക്ഷേപകരുടെ പ്രതിഷേധം ശക്‌തമായി. വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 85 കേസുകളെടുത്തു. തൃശൂർ സിറ്റി പോലീസിനു കീഴില്‍ ടൗണ്‍ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനില്‍ 82 കേസുകളും ഒല്ലൂര്‍, നെടുപുഴ, പേരാമംഗലം പോലീസ് സ്‌റ്റേഷനുകളില്‍ ഓരോന്നുവീതവുമാണുള്ളത്.
രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ 24.17 കോടി രൂപയുടെ തട്ടിപ്പാണു കണക്കാക്കുന്നത്.