മെഡിക്കൽകോളേജ് ബി തിയേറ്ററിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടി തെറിച്ചു – ടെക്നീഷ്യൻ ഐ സി യൂ വിൽ

മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലെ ബി തിയേറ്ററിലെ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററാണ് പൊട്ടിത്തെറിച്ചത്. ഉടൻ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും രാത്രി 11 മണിയോടെ ഛർദ്ദിലും മറ്റും കലശലായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർന്നുള്ള പരിശോധനയിൽ തലയോട്ടിക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തി. ഇയാളെ എംഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari