ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ തങ്ങളുടെ പങ്ക് സമ്മതിച്ച് പ്രതി പത്മകുമാറിന്റെ ഭാര്യയും മകളും. ഭാര്യ എം ആര്‍ അനിത കുമാരിയും മകള്‍ പി അനുപമയും കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം.ഒരുമിച്ചിരിത്തിയും അല്ലാതെയും നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ ഇരുവര്‍ക്കും പങ്കില്ലെന്നായിരുന്നു പത്മകുമാര്‍ നല്‍കിയ മൊഴി. തനിക്ക് മാത്രമാണ് പങ്കെന്നും താനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പത്മകുമാര്‍ മൊഴി നല്‍കിയത്.