തിരുവനന്തപുരം: പാച്ചല്ലൂർ സുകുമാരൻ സ്‌മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ പാച്ചല്ലൂർ സുകുമാരൻ സ്മാരക അവാർഡ് കെ. ജയകുമാറിന് , കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്‌തനാണ് കെ. ജയകുമാർ. 25000/- (ഇരൂപത്തി അയ്യായിരം രൂപയും, ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 35 വയസ്സിനു താഴെ പ്രായമുള്ള എഴുത്തുകാർക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരത്തിന് കഥ- ആദിത്ത് കൃഷ്‌ണ ചെമ്പത്ത് (മലപ്പുറം], കവിത – ഗണേഷ് പുത്തൂർ [ആലപ്പുഴ), വിജിമോൾ [തിരുവനന്തപുരം], നോവൽ അഖിൽ.സി.എം [ തിരുവനന്തപുരം) എന്നിവർ അർഹരായി. 2025 ജനുവരി 10-ാം തീയതി രാവിലെ ഒൻപത് മണിയ്ക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ കെ ജയകുമാറിന് അവാർഡ് സമ്മാനിക്കും. മുൻ ഡി.ജി.പിയും പ്രമുഖ എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ജൂറി അംഗങ്ങളായ എൻ.പി.ചന്ദ്രശേഖരൻ, സ്വരൂപകർത്ത ട്രസ്റ്റ് സെക്രട്ടറി അജിത് പാവം കോട്, ഖജാൻജി സുനിൽ പാച്ചല്ലൂർ എന്നിവരും പങ്കെടുത്തു