മുംബൈ: പത്മഭൂഷണ്‍ ജേതാവും മോഹിനിയാട്ടം, കഥകളി നര്‍ത്തകിയുമായ ഡോ. കനക് റെലെ(85) അന്തരിച്ചു.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്‌ഥാപക ഡയറക്‌ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്‌ഥാപക പ്രിന്‍സിപ്പലുമായിരുന്നു. മോഹിനിയാട്ടത്തിന്റെ പ്രൗഢി രാജ്യാന്തര തലത്തില്‍ എത്തിച്ച അവരെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. സംഗീത നാടക അക്കാദമി പുരസ്‌കാരം, കാളിദാസ് സമ്മാന്‍, എം.എസ്. സുബലക്ഷ്‌മി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.