തിരുവനന്തപുരം: പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം ഞായറാഴ്ച തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി തീയറ്ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 6.45നാണ് ‘അനന്തായ: എംബ്രേസിങ് ഇന്‍ഫിനിറ്റി’ എന്ന പേരിലുള്ള സോളോ ഭരതനാട്യം.അഞ്ച് പതിറ്റാണ്ടിന്റെ വഴക്കമുള്ള നൃത്തവൈഭവവും നാട്യരൂപത്തിലുള്ള കഥപറച്ചിലിന്റെ താളവും ഇഴചേര്‍ന്ന മികച്ച കലാവിരുന്നാണ് ആസ്വാദകര്‍ക്കായി ഗീത ഒരുക്കുന്നത്. ദ്രുപത് നിര്‍ഗീതില്‍ ആരംഭിച്ച് ക്ലാസിക്കല്‍ വര്‍ണത്തിലൂടെ മീരാ ഭജനില്‍ പര്യവസാനിക്കുന്ന മാതൃകയിലാണ് അനന്തായയുടെ അവതരണം.നാട്യത്തിന്റെ കാലാതീത സൗന്ദര്യം അനാവരണം ചെയ്യുന്ന ഭാവ രാഗ താള ലയവും കാലഘട്ടങ്ങളിലൂടെ കഥകള്‍ പറയുന്ന ഹസ്ത മുദ്രകളുടേയും ഭാവങ്ങളുടേയും സമര്‍ത്ഥമായ പ്രയോഗവും കാഴ്ചക്കാരെ അനന്തതയിലേക്ക് കാഴ്ച്ചക്കാരെ കൂട്ടിക്കൊണ്ടു പോകും. ഗീതയുടെ മാസ്മരിക നൃത്തത്തിന് മാറ്റുകൂട്ടാന്‍ വരുണ്‍ രാജശേഖരന്റെ നാട്ടുവംഗം, കെ വെങ്കിലേഷിന്റെ ആലാപനം, മനോഹര്‍ ബാലചന്ദിരന്റെ മൃദംഗം, ജി രാഘവേന്ദ്ര പ്രസാദിന്റെ വയലിനു
ജി രാഘവേന്ദ്ര പ്രസാദിന്റെ വയലിനും അകമ്പടിയുണ്ടാകും