പാലക്കാട് വന്‍ കഞ്ചാവ് വേട്ട. വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും വാളയാര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. കഞ്ചാവ് എത്തിച്ചത് ഭരണമുന്നണിയിലെ ഒരു ഘടകകക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസവും വാളയാറില്‍ നടന്ന വാഹന പരിശോധനയില്‍ കഞ്ചാവുമായി യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു .