പാലക്കാട് : പാലക്കാട് പട്ടാമ്പി എസ്‌ഐക്ക് വെട്ടേറ്റു. പട്ടാമ്പി ടൗണില്‍ പട്രോളിങ് നടത്തുന്നതിനിടെ എസ്‌ഐ സുബാഷ് മോഹനാണ് വെട്ടേറ്റത്.ലഹരിക്കടിമയായ മഞ്ഞളുങ്ങള്‍ സ്വദേശി മടാള്‍ മുജീബ് എന്നയാളാണ് എസ്‌ഐയെ വെട്ടി പരിക്കേല്‍പ്പിച്ചത്.മുജീബ് ഇരുന്നിരുന്ന ഭാഗത്ത് കൂടെ നടക്കുകയായിരുന്ന എസ്‌ഐയെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രോശിക്കുകയും വടിവാള്‍ കൊണ്ട് വീശുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴി. എസ് ഐയുടെ കാല്‍മുട്ടിനാണ് വെട്ടേറ്റത്. നാട്ടുകാര്‍ ഓടികൂടിയതോടെ മുജീബ് സമീപത്തെ ഇടവഴിയിലൂടെ ഓടിരക്ഷപ്പെട്ടു.