പാലക്കാട്: രണ്ടു കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി മലപ്പുറം സ്വദേശി എക്സൈസ് പിടിയില്‍.ആലങ്കോട് കോക്കൂര്‍ സ്വദേശി വിഷ്ണുവാണ് വാളയാര്‍ ചെക്ക്പോസ്റ്റില്‍ കുടുങ്ങിയത്.ഇയാളില്‍ നിന്നും 1.85 കിലോ ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലില്‍ ജീവനക്കാരനാണ് പ്രതി.ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ബസില്‍നിന്ന് ഇയാള്‍ പിടിയിലായത്. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുള്ള ബസില്‍ തൃശൂരില്‍ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതി. തൃശൂരിലുള്ള സുഹൃത്തിന് നല്‍കാനാണ് ഹാഷിഷ് ഓയില്‍ വാങ്ങിയതെന്നാണ് എക്സൈസിന് നല്കിയ മൊഴി.