പാലക്കാട്: പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. സംസാരത്തിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹക്കിമിന്റെ നെഞ്ചില്‍ ആഴത്തിലുള്ള കുത്തേറ്റിട്ടുണ്ട്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. റിഷാദിനെ പൊലീസ് തിരയുകയാണ്.
വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ആഴത്തിലുള്ള മുറിവാണ് മരണകാരണമായി പറയുന്നത്. കുത്തേറ്റ ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.