തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പാളയം ശ്രീ ശക്തി വിനായക ക്ഷേത്രത്തിന്റെ അലങ്കാരഗോപുര സമർപ്പണം 14ന് വൈകുന്നേരം 5മണിക്ക് നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ അദ്യക്ഷതയിൽ ആണ് പരിപാടികൾ നടക്കുന്നത്. തുടർന്നു ഗണേശം നൃത്തപരിപാടി അരങ്ങേറും. ഉദയ സമുദ്ര ഗ്രൂപ്പ് എസ്. രാജശേഖരൻ നായർ ആണ് ഇതിന്റെ നിർമാണം നടത്തി സമർപ്പിച്ചത്.