പാങ്ങോട് മോഡേൺ മത്സ്യ മാർക്കറ്റിന് “താഴ് വീണിട്ടു വർഷങ്ങൾ ” നഗരസഭയ്ക്ക് “കോടികളുടെ നഷ്ടം “കടകളുടെ സമുച്ചയം അടഞ്ഞു തന്നെ * മാർക്കറ്റ് പരിസരം വൻകിട മുതലാളിമാരുടെ മീൻ കൊട്ടകളുടെ “ഗ്യാരെജ് “

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- നഗര സഭയുടെ അധീനതയിൽ ഉള്ള പാങ്ങോട് മത്സ്യ മാർക്കെറ്റിന് താഴ് വീണിട്ടു വർഷങ്ങൾ. മത്സ്യ മാർക്കറ്റ്അടഞ്ഞുകിടക്കുന്നതിനാൽ നഗരസഭക്കു കോടികളുടെ നഷ്ടം ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇരു നിലകളിൽ ആയി അത്യാധുനിക രീതിയിൽ നിർമിച്ചിരിക്കുന്ന മോഡേൺ മാർക്കറ്റ് സമു ച്ച യത്തിന്റെ താഴത്തെ നിലകളിൽ ഉള്ള കടകൾ അടഞ്ഞു കിടപ്പായിട്ടും വർഷങ്ങൾ. കടകൾ മറ്റുള്ളവർക്ക് വാടകക്ക് നൽകിയാൽ പോലും കിട്ടുന്ന ലക്ഷങ്ങളും മാർക്കറ്റിന്റെ പ്രവർത്തനം ഇല്ലാത്തത് കാരണം “വെള്ളത്തിൽ “ആയിരിക്കുകയാണ്. നഗര സഭയുടെ അധീനതയിൽആണെങ്കിലും ജനങ്ങളുടെ നികുതി ഇനത്തിലും, മറ്റും കിട്ടിയ കോടിക്കണക്കിനു രൂപയാണ് അധികൃതരുടെ അനാസ്ഥ കാരണം പ്രയോജനം ഇല്ലാതെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കണം എന്ന ആവശ്യം ഭരണകക്ഷിക്കോ, പ്രതിപക്ഷത്തിനോ ഇല്ലാതെ പോയതും, അവർ അതിനെ കുറിച്ചു വിസ്മരിക്കുന്നതും ഏവർക്കും അത്ഭുതം ആയി മാത്രമേ കാണുവാൻ കഴിയുകയുള്ളു. ഇന്നിപ്പോൾ മാർക്കറ്റ് പരിസരം മുഴുവനും ഈ മേഖ ല യിൽ ഉള്ള വൻകിട മുത ലാ ളിമാരുടെ പ്ലാസ്റ്റിക് മീൻ കൊട്ടകൾ കൊണ്ട് അടുക്കി വെക്കാനുള്ള “ഗ്യാരേജ് “ആക്കി മാറ്റി തീർത്തിരിക്കുകയാണ്. ഇതിനു പിന്നിൽ ആരുടെ കറുത്ത കൈകൾ ആണ് പ്രവർത്തിക്കുന്നത് എന്നുള്ളതും അജ്ഞാതമാണ്. ദിനം പ്രതി കോടികളുടെ നഷ്ടം നികത്തുന്നതിന് നഗരസഭ തയ്യാറാകാത്തത് ഏവരെയും ഒരു പോലെ അത്ഭുതപ്പെടുത്തുന്ന ഒന്ന് മാത്രമാണ്. ജനങ്ങളുടെ നികുതി പണം ആണ് ഇങ്ങനെ ഉള്ള കെടു കാര്യസ്ഥതയിൽ നഷ്ടം ആയി കൊണ്ടിരിക്കുന്നത്. ഇത് തുറന്നു പ്രവർത്തിച്ചില്ലെങ്കിൽ മത്സ്യ മാർക്കെറ്റിന് പകരം മറ്റു ഏതെങ്കിലും സാധന ങ്ങളുടെ വില്പന സമുച്ചയം ആക്കിയെങ്കിലും നഗര സഭക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കോടികൾ തിരിച്ചു വീണ്ടെടുക്കാൻ കഴിയും എന്നാണ് വിശ്വാസം. ഇനിയെങ്കിലും നഗര സഭ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം എന്നുള്ള ആവശ്യം സാധാരണ ജനങ്ങളിൽ നിന്നും ഉയരുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

two × 1 =