തിരുവനന്തപുരം:കോളേജ് തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് രക്ഷാകർതൃത്വ ക്ലാസുകൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി പ്രമേയം പാസാക്കി.
വിദ്യാർത്ഥികൾ രക്ഷാകർതൃത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അറിയണം. കുട്ടികളെ പരിപാലിക്കുമ്പോൾ ഉത്തരവാദിത്ത്വമുള്ള മാതാപിതാക്കളാകേണ്ടത് നിർബന്ധമായതിനാൽ എങ്ങനെ മികച്ച മാതാപിതാക്കളാകണമെന്ന് വിദ്യാർത്ഥികൾ പഠിക്കേണ്ടതുണ്ട്. രക്ഷാകർതൃത്വത്തിന്റെ മൂല്യം വിദ്യാർത്ഥികൾ തിരിച്ചറിയണമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
എൻ.സി.സി.സി റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ സുധ മേനോൻ, ബിന്ദു സരസ്വതി ഭായ്, ഷീബ പി.കെ, ബിന്ദു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.