തിരുവനന്തപുരം: മൂകാംബിക ദേവിയുടെ തിരുമുൻപിൽ തന്റെ നടനം കാണിക്കയായി സമർപ്പിക്കുമ്പോൾ പാർവതി സതീഷിന്റെ മനസ്സിൽ ഒരേ ഒരു പ്രാർത്ഥന മാത്രം….. നൃത്തം തന്റെ ജീവിതതപസ്സ്യ ആക്കി തരണേ എന്ന്…. മൂന്നാം വയസ്സിൽ തുടങ്ങിയ നൃത്തം ഇന്നും പവിത്രമായി തുടരുകയാണ്. സംഗീത കോളേജിലെ ഗസ്റ്റ് അധ്യാപികസ്വാതി ശ്രീ കവിത പ്രദീപിന്റെ മുഖ്യ ശിക്ഷണം പാർവതിക്കു ഈ മേഖലയിൽ കൂടുതൽ ശോ ഭിക്കാൻ കഴിഞ്ഞേക്കും. തന്റെ കുടുംബ പാരമ്പര്യം ആയി കിട്ടിയവരദാനം ആണ് നൃത്ത കല എന്ന ലോകം. പിതാവ് സതീഷ് കുമാർ, മാതാവ് സംഗീതക്കും നൃത്ത, അഭിനയ കലയോടുള്ള താത് പ്പര്യം മകൾക്കും സിദ്ധിച്ചതിൽ അത്‍ഭുതം ഇല്ല. ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്ന പാർവതിക്കു ഇനിയും ഉയരങ്ങളിൽ എത്താനുള്ള അനുഗ്രഹം ഈശ്വരൻ നൽകട്ടെ എന്നുള്ള പ്രാർത്ഥന യോടെ പാർവതിക്കു ജയകേസരി ന്യൂസിന്റെ എല്ലാ വിധ ആശംസകൾ നേരുന്നു.