അരൂര്‍: ദേശീയ പാതയില്‍ അരൂര്‍ പള്ളിക്ക് മുന്നില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് വഴിയാത്രികന് ഗുരുതര പരിക്ക്.കാറില്‍ ഉണ്ടായിരുന്ന നാലു യുവാക്കള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. റോഡ് വക്കില്‍ നിര്‍ത്തിയിട്ട മൂന്നു ഓട്ടോയിലും ഒരു കാറിലും വൈദ്യുതി തൂണിലും ഇടിച്ചാണ് കാര്‍ നിന്നത്. ഞായറാഴ്ച രാത്രി 12ഓടെയാണ് അപകടം.