ആറാട്ടുപുഴ: കിഴക്കേക്കര കനകക്കുന്ന് ജെട്ടിയില്‍ കടത്തുവള്ളം മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്.വ്യാഴാഴ്ച വൈകീട്ട് 3.45ഓടെ ജെട്ടിയില്‍നിന്ന് കായലിന്‍റെ പടിഞ്ഞാറേക്കരയായ കള്ളിക്കാട്ടേക്ക് പോകാനായി വള്ളം മുന്നോട്ട് എടുത്തപ്പോള്‍ അല്‍പം മുന്നോട്ടു നീങ്ങി മറിയുകയായിരുന്നു.
മറുകരയുള്ള ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് പോകാനായെത്തിയ തൊഴിലുറപ്പ് മേറ്റുമാരായ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
വള്ളത്തിന്‍റെ വരമ്പത്ത് അടിച്ചുവീണ് പരിക്കേറ്റ ഇവര്‍ മുതുകുളംസാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇവരുടെ മൂന്ന് മൊബൈല്‍ ഫോണുള്‍പ്പെടെയുള്ള സാധനങ്ങള്‍ വെള്ളം കയറി ഉപയോഗശൂന്യമായി. കരഭാഗമായതിനാല്‍ അധികം ആഴമില്ലായിരുന്നു. കണ്ടുനിന്നവര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതും ദുരന്തം ഒഴിവാക്കി.