ദോഹ :ഗൾഫിൽ ചക്കക്ക് പൊള്ളുന്ന വില കിലോക്ക് 20 റിയാൽ മുതൽ 35റിയാൽ വരെയാണ് സൗദിയിലും ഖത്തറിലും വിൽപ്പന നടത്തുന്നത്.അത് പോലെ തന്നെയാണ് പാഷൻ ഫ്രൂട്ടും ഇടിച്ചക്കയും ഇതിനും 20മുതൽ 35വരെയാണ് വില.
നാട്ടിൽ ആർക്കും വേണ്ടാത്ത ചക്കയാണ് ഗൾഫിലെ ഹൈപ്പർ മാർക്കറ്റിന്റെ ഷെൽഫിലെത്തിയപ്പോൾ വില കൂടിയത് പ്രത്യേകിച്ച് ശ്രീലങ്ക. ഫിലിപ്പേൻസ്. ബംഗ്ലാദേശ്. എന്നീ രാജ്യക്കാരാണ് കേരളക്കാർക്ക് പുറമെ ഇത് ഭക്ഷിക്കുന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാർക്ക് ഇതിനോട് താല്പര്യമില്ല കാരണം വില കൂടുതൽ ആണ്
ഒരു കിലോ ചക്കപഴം വാങ്ങിയാൽ 10മുതൽ 15ചുള വരെ കിട്ടുമെന്നാണ് കച്ചവടക്കാർ പറയുന്നത്
ഒരു സീസണിൽ ഏകദേശം 30കോടി ചക്കകൾ കേരളത്തിൽ വിലയുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ മലയാളികൾ ഉപയോഗിക്കുന്നത് 30ശതമാനം മാത്രം.
പറമ്പിൽ വീണ് പക്ഷികളും പ്രാണികളും മാത്രം ആവശ്യക്കാരായുണ്ടായിരുന്ന ചക്കയെത്തേടി ബഹുരാഷ്ട്ര കമ്പനികളെത്തിയ നല്ല കാലം തുടങ്ങിയത് അടുത്തിടെയാണ്.
നാട്കടന്ന് ചെന്ന് പണം വാരുന്ന ചക്കയിപ്പോൾ നാട്ടുകാർക്ക് കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട് ചിലയിടങ്ങളിൽ.
ഗൾഫിൽ ഇന്ത്യക്കാർക്ക് പുറമെ ഇന്തോനീഷ്യ. ഫിലിപിൻസ്. ശ്രീലങ്ക. ബംഗ്ലാദേശ്. ഇവരാണ് പ്രധാനമായും ഉപഭോക്താക്കൾ. എന്ത് വില കൊടുത്തും കേരളക്കാർ മാത്രമാണ് ഇത് വാങ്ങാറെന്ന് കച്ചവടക്കാർ പറയുന്നു