കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പെരുമ്ബാവൂര്‍ എം സി റോഡില്‍ കീഴില്ലം സെന്റ് തോമസ് സ്‌കൂളിന് സമീപത്താണ് വൈകിട്ടോടെ അപകടം. കീഴില്ലം തലച്ചിറയില്‍ സണ്ണിയാണ് മരിച്ചത്. അശ്രദ്ധമായി റോഡിലൂടെ പോയ സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറിയത്. വാഹനത്തിലും മതിലിനും ഇടയില്‍പ്പെട്ടാണ് കല്‍നടയാത്രക്കാരനായ സണ്ണി മരിച്ചത്.