ഹരിപ്പാട്: കാല്‍നടയാത്രക്കാരനു കണ്ടെയ്നര്‍ ലോറിയിടിച്ചു ദാരുണാന്ത്യം. ഹരിപ്പാട് വെട്ടുവേനി സിന്ധു ഭവനത്തില്‍ നാരായണ കാരണവര്‍(78) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷന് തെക്കുവശം അഞ്ചിന് ആയിരുന്നു അപകടം. കൊല്ലത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന്, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.